ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്കായി സഞ്ചരിക്കുന്ന സർവീസ് സെന്റർ; ‘മൈജി കെയര്‍ ഓണ്‍ വീല്‍സ്’ ഉപഭോക്താക്കൾക്കരികിലേക്ക്

January 2, 2021

ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്കായി ഇന്ത്യയിൽ ആദ്യമായി സഞ്ചരിക്കുന്ന സര്‍വീസ് സെന്റര്‍ ഒരുക്കി മൈജി. ഉപഭോക്താക്കൾക്കായി ‘മൈജി കെയര്‍ ഓണ്‍ വീല്‍സ്’ എന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തി സർവീസ് നൽകുകയാണ് മൈജി.

തുടക്കമെന്ന നിലയിൽ കോഴിക്കോട് ടൗണിന്റെ ഒന്‍പത് കി.മി. ചുറ്റളവിലായിരിക്കും ഈ സേവനം ഇപ്പോള്‍ ലഭ്യമാവുക. കെയര്‍ ഓണ്‍ വീല്‍സ് എന്ന സംവിധാനത്തിലൂടെ മൈജിയുടെ വില്‍പനാനന്തര സേവനത്തിന്റെ ഗുണമേന്മ ഉപഭോക്താക്കൾക്ക് അടുത്തറിയാൻ കഴിയുമെന്നതാണ് പ്രത്യേകത.

ആധുനിക ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളിലൂടെ റിപ്പയര്‍ ചെയ്യുന്ന അവസരത്തില്‍ മനുഷ്യ ശരീരത്തില്‍ നിന്നുമുള്ള സ്റ്റാറ്റിക് ഇലക്ട്രിസിറ്റി, ഗാഡ്ജറ്റുളുടെ മദര്‍ ബോര്‍ഡുകളെ പ്രവര്‍ത്തനരഹിതമാക്കുമെന്നതിനാല്‍, ആ സാഹചര്യം ഒഴിവാക്കുന്നതിനായി പുറമെ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകാത്ത വിധം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയുള്ള 650 പ്രൊട്ടക്ടഡ് ലാബ് ആണ് മൈജി ഓണ്‍ വീല്‍സില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഏറ്റവും നൂതനമായ ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങളാലും സോഫ്റ്റ്‌വെയറുകളാലും സുസജ്ജമായ എച്ച്എല്‍ആര്‍സി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍&ഡി) ഡിപ്പാര്‍ട്ട്‌മെന്റ്, അതിവിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍, സ്‌പെയര്‍ പാര്‍ട്സ് സ്റ്റോക്ക് സിസ്റ്റം, എന്നിവയുടെയും സഹായത്തോടെയാണ് മൈജി കെയര്‍ ഓണ്‍ വീല്‍സിന്റെ പ്രവര്‍ത്തനങ്ങൾ.

നിരവധി ആക്‌സസറീസ് നേരിട്ടു വാങ്ങുവാനുള്ള സൗകര്യവും കെയര്‍ ഓണ്‍ വീല്‍സിൽ ഒരുക്കിയിട്ടുണ്ട്. മൈജിക്കൊപ്പം സര്‍വീസ് ബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കൂ: www.myg.in/mygcare അല്ലെങ്കില്‍ വിളിക്കൂ: 8129 22 88 66

Story highlights- MyG care on wheels