ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ‘പവര്‍ സ്റ്റാര്‍’ ഷോ റീല്‍: വീഡിയോ

January 18, 2021
Power star Official Show Reel

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തയാറാക്കിയ ഒരു ഷോ റീല്‍ ശ്രദ്ധ നേടുന്നു. മാഷപ്പ് വീഡിയോ ക്രിയേറ്റിങ്ങിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യനാണ് ഈ ഷോ റീല്‍ തയാറാക്കിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നവരുടെ മുന്‍കാല ചിത്രങ്ങളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു ഷോ റീലില്‍.

ഒമര്‍ ലുലു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അമേരിക്കന്‍ ബോക്സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇതിനു പുറമെ ഹോളിവുഡ് താരം ലീയിസ് മാന്‍ഡിലറും ചിത്രത്തിന്റെ ഭാഗമായെത്തുന്നുണ്ട്. അഞ്ച് തവണ കിക്ക് ബോക്സിങില്‍ ലോകചാമ്പ്യനും നാല് തവണ സ്പോര്‍ട് കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം നടനും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനും കൂടിയാണ്. ഡെന്നീസ് ജോസഫ് ആണ് പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്

അതേസമയം മലയാളചലച്ചിത്ര രംഗത്ത് സംഘട്ടനരംഗങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിച്ചുകൊണ്ടാണ് ബാബു ആന്റണി വെള്ളിത്തിരയില്‍ ശ്രദ്ധേയനായത്. ഭരതന്‍ സംവിധാനം നിര്‍വഹിച്ച ‘ചിലമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. എണ്‍പതിലധികം മലയാള സിനിമയില്‍ ബാബു ആന്റണി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.

Story highlights: Power star Official Show Reel

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!