ബേക്കറി കഥയുമായി അജു- ‘സാജൻ ബേക്കറി സിൻസ് 1962’ ട്രെയ്‌ലർ

January 28, 2021

അജു വർഗീസ്-ലെന കൂട്ടുകെട്ടിലെത്തുന്ന ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12 ന് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രസകരമായ ബേക്കറി വിശേഷങ്ങളുമായാണ് ചിത്രം എത്തുന്നത്.

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭക്ഷണമാണ് പ്രധാന ഘടകം. സാജൻ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ ബെറ്റ്സിയുടെയും ബോബന്റെയും കഥയാണ് സിനിമ പറയുന്നത്. ലെനയും അജുവും ബെറ്റ്സി, ബോബൻ എന്നിവരായി വേഷമിടുന്നു.

ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജു വർഗീസ് ആണ്.

Read More: ഒടിയന്റെ കഥയുമായി മറ്റൊരു ചിത്രം; ‘കരുവ്’ ഒരുങ്ങുന്നു

ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുന്നത് പത്തനംതിട്ട, റാന്നി, തേനി, ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിരുന്നു. ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കുറെ നന്മയുള്ള മനുഷ്യരുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ അജു വർഗീസിനൊപ്പം ഗണേഷ് കുമാറും അഭിനയിക്കുന്നുണ്ട്.

Story highlights- sajan bakery trailer