‘വട്ടൻ ഷമ്മിയോടൊപ്പം ജീവിക്കുന്നതിലും എനിക്കിഷ്ടം സാജൻ ചേട്ടനോടൊപ്പം ജീവിക്കാനാ..’-ചിരിപ്പിച്ച് അജു വർഗീസ്

September 13, 2020

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അജു വർഗീസ് സമൂഹമാധ്യമങ്ങളിലെ രസികൻ താരമാണ്. അജുവിന്റെ ഓരോ പോസ്റ്റുകളും രസകരമാണ്. അജു വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. ചിത്രത്തിലെ ഗാനങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സാജൻ ബേക്കറിയെയും കുമ്പളങ്ങി നൈറ്റ്‌സിനെയും ബന്ധപ്പെടുത്തിയ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്.

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയായെത്തിയ ഗ്രേസ് ആന്റണി സാജൻ ബേക്കറിയിലും വേഷമിടുന്നുണ്ട്. ‘വട്ടൻ ഷമ്മിയോടൊപ്പം ജീവിക്കുന്നതിലും എനിക്കിഷ്ടം സാജൻ ചേട്ടനൊപ്പം ജീവിക്കാനാ..’എന്ന് സിമി പറയുന്നതായാണ് അജു വർഗീസ് പങ്കുവെച്ച ട്രോള്‍ ചിത്രത്തിലുള്ളത്. ‘സാജൻ ബേക്കറി സിൻസ് 1962’ൽ അജു അവതരിപ്പിക്കുന്ന സാജൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ മേരിയായാണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ സിമി മോളെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണി എത്തുന്നത്. ആദ്യം ഷാജി പാപ്പനെ പറ്റിച്ചു, ഇപ്പോൾ ഷമ്മിയെയും പറ്റിച്ചല്ലോ എന്നാണ് ആരാധകർ ട്രോളിന് കമന്റ്റ് ചെയ്യുന്നത്.

ഈ ട്രോളിനു പിന്നാലെ ഷമ്മിയുടെ പ്രതികാരം എന്ന രീതിയിൽ മറ്റൊന്നുകൂടി അജു പങ്കുവെച്ചിട്ടുണ്ട്. രസകരമായ ട്രോളിന്‌ അതിലും രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘സാജൻ ‘പടമാവും’ എന്ന് പറഞ്ഞപ്പോ ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്യ, ചുറ്റിക കൊണ്ട് ഏറുകിട്ടിയാണോ തീർന്നത്?’ എന്നൊക്കെയാണ് കമന്റുകൾ.

അതേസമയം, അരുൺ ചന്തു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് അജു വർഗീസ് ആണ്.ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുന്നത് പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. 

Story highlights- aju varghese sharing sajan bakery trolls