മൃഗങ്ങളുടേയും പക്ഷികളുടേയും ശബ്ദത്തില്‍ ഒരു സാരെ ജഹാന് സെ അച്ചാ…: വൈറല്‍ വീഡിയോ
സാരെ ജഹാന് സെ അച്ചാ… എത്ര കേട്ടാലും മതിവരില്ലാത്ത ഗാനം. ഇന്ത്യക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യത്തിന് ഒരുക്കിയ വേറിട്ടൊരു പതിപ്പാണ് ശ്രദ്ധ നേടുന്നത്. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ ഇഴചേര്‍ത്തൊരുക്കിയ പതിപ്പാണ് ഇത്.
ആനിമല്‍ പ്ലാനറ്റ് ഇന്ത്യയാണ് ഈ ഗാനാവിഷ്കാരത്തിന് പിന്നില്‍. സൈബര്‍ ഇടങ്ങളില്‍ ഇതിനോടകം തന്നെ ഈ സാരെ ജഹാന് സെ അച്ചാ ശ്രദ്ധ നേടുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ആനിമല്‍ പ്ലാനറ്റ് ഇന്ത്യ പുറത്തിറക്കിയ വീഡിയോ ഗാനം ഇതിനോടകംതന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
Read more: മറവിയെ ചെറുക്കാന്‍ വാച്ച്; ബാല്‍ശക്തി പുരസ്കാരം നേടിയ കുട്ടി ശാസ്ത്രജ്ഞന്
ഇന്ത്യയിലെ അവിശ്വസനീയമായ ജൈവവൈവിധ്യത്തെ ആദരിച്ചുകൊണ്ടാണ് ഇത്തരത്തില്‍ സാരെ ജഹാന് സെ അച്ചാ.. ഒരുക്കിയിരിയ്ക്കുന്നത്. രാഗ ട്രിപ്പിന് എന്ന മ്യൂസിക്കല്‍ ഗ്രൂപ്പാണ് മൃഗങ്ങളുടേയും പക്ഷികളുടേയും ശബ്ദത്തിലൊരുക്കിയ ഈ സാരെ ജഹാന് സെ അച്ചായ്ക്ക് പിന്നില്‍.
ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്ക്കുന്നു ഈ ഗാനാവിഷ്കാരം. ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെ ആഴം പ്രതിഫലിയ്ക്കുന്നുണ്ട് ഗാനരംഗത്തുടനീളം. പക്ഷികളും മൃഗങ്ങളുമാണ് കൂടുതലായും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നതും.
Story highlights: Sounds of the Indian Wildlife