മെയ് പതിമൂന്നിന് തിയേറ്റർ റിലീസിന് ഒരുങ്ങി നിവിൻ പോളി നായകനായ ‘തുറമുഖം’
രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എല്ലാവരെയും തിയേറ്ററിൽ കാണാം എന്ന ക്യാപ്ഷനൊപ്പം റിലീസ് തീയതി പങ്കുവെച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെ അമ്പരപ്പിച്ച നിവിന്റെ മറ്റൊരു മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നിരവധി താരങ്ങളെ അണിനിരത്തിയാണ് ‘തുറമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്, ബിജു മേനോന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന് ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത്.
Story highlights- thuramukham release date