lakshya

പാട്ടുവേദിയെ രാഗസാന്ദ്രമാക്കാൻ ‘പ്രമദവനം’ ആലപിച്ച് വിജയ് യേശുദാസ്; വീഡിയോ

January 29, 2021
Vijay Yeshudas sings Pramadavanam

ആലാപനമാധുര്യം കൊണ്ട് മലയാളി മനസുകളിൽ ഇരുപ്പുറപ്പിച്ച ഗായകനാണ് കെ ജെ യേശുദാസ്. ആസ്വാദകഹൃദയങ്ങൾ തൊട്ടുണർത്തുന്ന ഗന്ധർവ്വനാദം കേട്ടുണരാത്ത ഒരു ദിനം പോലും മലയാളികൾക്ക് ഉണ്ടാവില്ല. അത്രമേൽ ഹൃദയതാളങ്ങൾ കീഴടക്കികഴിഞ്ഞു ഈ അത്ഭുതഗായകനും അദ്ദേഹത്തിന്റെ സ്വരമാധുര്യം. യേശുദാസിനെപ്പോലെത്തന്നെ നിരവധി ആരാധകരുള്ള ഗായകനാണ് മകൻ വിജയ് യേശുദാസും. ഇപ്പോഴിതാ അച്ഛന്റെ പാട്ടുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് വിജയ് യേശുദാസ്.

‘പ്രമദവനം വീണ്ടും ഋതുരാഗം ചൂടി’ എന്ന ഗാനവുമായാണ് പാട്ടുവേദിയിൽ വിജയ് യേശുദാസ് എത്തിയത്. ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. സംഗീതം രവീന്ദ്രൻ.

Read also: അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

പാട്ടിനൊപ്പം രസകരമായ നിരവധി മുഹൂർത്തങ്ങളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. നിരവധി കൊച്ചുപാട്ടുകാരാണ് ടോപ് സിംഗർ പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. കുട്ടികുറുമ്പുകളുടെ പാട്ടുകൾ ആസ്വദിക്കാനും അഭിപ്രായങ്ങൾ വിലയിരുത്താനും ചലച്ചിത്ര പിന്നണി ഗായകരും സിനിമ താരങ്ങളുമുൾപ്പെടെ പാട്ടുവേദിയിൽ എത്താറുണ്ട്.

Story Highlights; Vijay Yeshudas sings Pramadavanam