ഇതാണ് നെയ്യാറ്റിൻകര ഗോപന്റെ കളരി അടവ്- ‘ആറാട്ട്’ ഒഫീഷ്യൽ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

February 1, 2021

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ആറാട്ടിൽ മോഹൻലാലിൻറെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ മോഹൻലാലിൻറെ ലുക്ക് പുറത്തുവിടാതെയുള്ള പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ, ആറാട്ടിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിവിട്ടിരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക് എത്തും. ഉദയ്‌കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ആക്ഷനും കോമഡിയും ഒരുപോലെ കോർത്തിണക്കിയാണ് ആറാട്ട് ഒരുക്കുന്നത്. സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

Read More: ‘എവിടെ എന്റെ കൊച്ചും, കാശും?’; മീനൂട്ടിയെ കുഴപ്പിച്ച് മണിയൻപിള്ള രാജു- രസകരമായ വീഡിയോ

മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്.

Story highlights- arattu official poster