lakshya

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേയ്ക്ക്; ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും

February 14, 2021
Arvind Swami and Kunchacko boban new film with Fellini

നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേയ്‌ക്കെത്തുന്നു. ഒറ്റ് എന്ന പുതിയ ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രമായി എത്തുന്നത്. പി ഫെല്ലിനിയുടെ സംവിധാന സംരംഭമാണ് ഒറ്റ്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രംകൂടിയാണ് ഒറ്റ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നു. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും.

Read more: പന്ത്രണ്ടാം വയസിൽ കുടുംബഭാരം ചുമലിലേറ്റി, മുടങ്ങിയ പഠനവും പൂർത്തിയാക്കി; പ്രതിസന്ധികൾ തരണം ചെയ്ത സജിയുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം

അതേസമയം വെള്ളിത്തിരയിലെ പ്രണയനായകന്മാരായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുമ്പോള്‍ പ്രതീക്ഷ ഏറെയാണ് ചലച്ചിത്ര ആസ്വാദകര്‍ക്കും. ദേവരാഗം എന്ന സിനിമയിലാണ് അരവിന്ദ് സ്വാമി മലയാളത്തില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 1996-ല്‍ തിയേറ്ററുകളിലെത്തിയതാണ് ഈ ചിത്രം. ഭരതന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Arvind Swami and Kunchacko boban new film with Fellini