എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകന്മാരായി നിവിൻ പോളിയും ആസിഫ് അലിയും

February 21, 2021

സംവിധായകൻ എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് രണ്ടു നടന്മാരാണ്- നിവിൻ പോളിയും, ആസിഫ് അലിയും. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ചിരുന്നു. എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്.

രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമാകും. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടും.

അതേസമയം, സിബി മലയിലിന്റെ ‘കൊത്ത്’, ജിബു ജേക്കബിന്റെ ‘എല്ലാം ശെരിയാവും’ എന്നിവയുടെ ചിത്രീകരണവും ആസിഫ് പൂർത്തിയാക്കിയിരുന്നു. രണ്ടു ചിത്രങ്ങളിലും രാഷ്ട്രീയ പ്രവർത്തകനായാണ് ആസിഫ് അലി വേഷമിടുന്നത്. അതോടൊപ്പം, അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകൻ ആസിഫ് അലിയാണ്.

Read More: റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം നായികയായി സാനിയ ഇയ്യപ്പനും

അതേസമയം, നിവിൻ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം.  ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Story highlights- Asif Ali joins Nivin Pauly in Abrid Shine’s next film