ബ്ലാക്ക് കോഫി ഫെബ്രുവരി 19 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

February 10, 2021
Black coffee release

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ചിത്രത്തിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്നു ബ്ലാക്ക് കോഫി എന്ന സിനിമയുമായി. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രം ഈ മാസം 19 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്. ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ, സുധീര്‍ കരമന, സണ്ണി വെയ്ന്‍, സുബീഷ് സുധി, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: യുഎഇയുടെ ചൊവ്വാദൗത്യം ഹോപ് പ്രോബ് വിജയകരമാകുമ്പോള്‍ കൈയടി നേടി ഈ പെണ്‍കരുത്തും

ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു സാ്ള്‍ട്ട് ആന്‍ഡ് പെപ്പര്‍. 2011ലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. 2011 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, കല്പന, ബാബുരാജ്, വിജയരാഘവന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: Black coffee release