സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ‘ചതുര’ത്തിൽ നായകനായി റോഷൻ; നായികയായി സ്വാസിക

February 10, 2021

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ എന്ന ചിത്രത്തിൽ നായകനായി റോഷൻ മാത്യു. ചിത്രീകരണം ആരംഭിച്ച ചതുരത്തിൽ നായികയായി എത്തുന്നത് സ്വാസികയാണ്. ശാന്തി ബാലചന്ദ്രനും, അലൻസിയറും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രീകരണ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ സിദ്ധാർത്ഥ്, അണിയറപ്രവർത്തകരുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ‘എന്തൊക്കെ പറഞ്ഞാലും ജോര്‍ജ്ജുകുട്ടി ആള് മിടുക്കനാ’: ദൃശ്യം 2 വീഡിയോ

സ്റ്റെഫി സേവ്യറാണ് കോസ്റ്റ്യൂം, അഭിലാഷ് എമ്മാണ് മേക്കപ്പ് നിർവ്വഹിക്കുന്നത്. മാഫിയാ ശശി സ്റ്റണ്ട്സും വിക്കി സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിലാണ് ആർട്ട് ഡയറക്ടർ. ജിതിൻ മധുവാണ് സ്റ്റിൽസ്. അതേസമയം, നെയ്യാറ്റിൻകര ഗോപൻ എന്ന സിനിമയുടെ തിരക്കിലാണ് സ്വാസിക. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചതോടെ അനവധി അവസരങ്ങളാണ് സ്വാസികയെ തേടിയെത്തുന്നത്.

Story highlights- chathuram movie cast