അഭിനയ മികവില്‍ ജയസൂര്യ; ഹൃദയതാളങ്ങള്‍ കീഴടക്കി ‘ചൊകചൊകന്നൊരു സൂരിയന്‍’…

February 1, 2021
Chokachokannoru Video Song from Vellam movie

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോഗാനം പുറത്തെത്തി. ‘ചൊകചൊകന്നൊരു സൂരിയന്‍…’ എന്ന ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത് നിധീഷ് നേടരിയുടേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഭദ്ര രജിനാണ് ഗാനത്തിന്റെ ആലാപനം.

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. അഭിനയമികവുകൊണ്ട് കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിയ്ക്കാന്‍ ജയസൂര്യ എന്ന നടന് സാധിച്ചു. ‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്.

Read more: ‘ഓട്ടോറിക്ഷയില്‍ വന്ന എന്നോട് പൃഥ്വി മാത്രം അന്ന് ചോദിച്ചു; ലിഫ്റ്റ് വേണോ’: ഓര്‍മ്മകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് വെള്ളം. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Chokachokannoru Video Song from Vellam movie