‘ആരാണ് വെറൈറ്റി ആഗ്രഹിക്കാത്തത്’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ദമ്പതിമാരുടെ സ്കീയിംഗ് വീഡിയോ
എന്തിലും ഏതിലും അല്പം വ്യത്യസ്തത ആഗ്രഹിയ്ക്കാറുണ്ട് പലരും. വൈറെറ്റി എന്ന് വിളിപ്പേരിട്ട് അത്തരം ചില വൃത്യസ്തതകള് സമൂഹമാധ്യങ്ങളിലടക്കം പ്രചരിയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അല്പം വ്യത്യസ്തമായ ഒരു വീഡിയോയാണ്.
ദമ്പതിമാര്‍ മഞ്ഞില്‍ സ്കീയിംഗ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇത്. എന്നാല്‍ ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത് ഇരുവരുടേയും വസ്ത്രധാരണമാണ്. മുണ്ടും സാരിയും ധരിച്ചാണ് ഇവരുടെ സ്കീയിംഗ്. എന്തായാലും വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ദിവ്യയും ഭര്‍ത്താവ് മധുവുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. യുഎസിലെ മിനിസോട്ടയിലാണ് ഈ ദമ്പതിമാര്‍ ചേര്‍ന്ന് സ്കീയിംഗ് നടത്തിയത്. ‘സ്വയം ചിന്തകളില്‍ മാറ്റം വരുത്താന്‍ അവസരം നല്‍കുന്നതായിരുന്നു ഈ സാഹസം’ എന്നു കുറിച്ചുകൊണ്ട് ദിവ്യയാണ് സ്കീയിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.
Story highlights: Couple skiing in saree and dhoti viral video