ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രം
ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുകയാണ് പുതിയ ചിത്രത്തില്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.
മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ജോഷിയുമായി വീണ്ടും ഒരുമിക്കുന്നു എന്നു കുറിച്ചുകൊണ്ട് സുരേഷ് ഗോപി പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമായിരിയ്ക്കും ഇത്. ആര് ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Read more: കൊവിഡ് കാലത്തും ഇടവേളകൾ ഇല്ലാതെ കർമനിരതയായി ഒരു 12 വയസുകാരി ടീച്ചർ
2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.
Story highlights: Director Joshy new movie with Suresh Gopi