‘എന്തൊക്കെ പറഞ്ഞാലും ജോര്‍ജ്ജുകുട്ടി ആള് മിടുക്കനാ’: ദൃശ്യം 2 വീഡിയോ

February 10, 2021
Drishyam 2 release special video

ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും ദൃശ്യം 2-പ്രേക്ഷകരിലേയ്‌ക്കെത്തുക. ഫെബ്രുവരി 19 നാണ് ദൃശ്യം 2-ന്റെ റിലീസ്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ റീലിസിനോട് അനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: പ്രായം ഒരു വയസ്സ്; ഫാന്‍സി ഡ്രസ്സില്‍ റെക്കോര്‍ഡ് നേടിയ മിടുക്കി

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുകളില്‍ പോലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദൃശ്യം ഇന്നും പേക്ഷകമനസ്സുകളില്‍ നിന്നും വിട്ടകന്നിട്ടില്ല. പ്രത്യേകിച്ച് മോഹന്‍ലാല്‍ അനശ്വരമാക്കിയ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം.

ഒരു കേബിള്‍ ടിവി സ്ഥാപനം നടത്തുന്ന സാധാരണക്കാരനാണ് ജോര്‍ജ്ജുകുട്ടി. എന്നാല്‍ സിനിമകളെ പ്രണയിച്ച ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മ്മബുദ്ധി അതിവിപുലവും. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ജോര്‍ജ്ജുകുട്ടി അസാധാരണമായൊരു പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യം എന്ന ചിത്രത്തിന്റെ ഹൃദയം.

Story highlights: Drishyam 2 release special video