പിറന്നാളാഘോഷത്തിനിടെ ഉറങ്ങിപ്പോയ പിറന്നാള്‍ക്കുട്ടി: ഓര്‍മകള്‍ക്കൊപ്പം വിസ്മയയുടെ പുസ്തകത്തിന് ദുല്‍ഖറിന്റെ ആശംസ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് -ന്റെ വിശേഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. വാലെന്‍ന്റൈന്‍സ് ദിനത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ഇപ്പോഴിതാ വിസ്മയ മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
മനോഹരമായ ഒരു ഓര്മക്കുറിപ്പിനൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നത്. ‘മായയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്മ ചെന്നൈയിലെ താജ് ഹോട്ടലില്‍ വെച്ചു നടന്ന അവളുടെ പിറന്നാള്‍ ആഘോഷമാണ്. വലിയ ആഘോഷപരിപാടിയായിരുന്നു അത്. എന്നാല്‍ രാത്രിയായപ്പോഴേയ്ക്കും പിറന്നാള്‍ കുട്ടിയെ കാണാതായി. അവള് ഉറങ്ങിപ്പോയെന്ന് പിന്നീട് അമ്മ വന്നു പറഞ്ഞു. ആ വലിയ ആഘോഷപരിപാടിയ്ക്കിടെ നേരത്തെ കിടന്നുറങ്ങിപ്പോയ പിറന്നാളുകാരിയെ ഞാന്‍ ഇപ്പോഴും ഓര്‍മിയ്ക്കുന്നുണ്ട്.’ ദുല്‍ഖര്‍ സല്മാന് കുറിച്ചു.
Read more: കൊടും ഭീകരനാണ്, നിമിഷങ്ങള്‍ക്കൊണ്ട് ജീവനെടുക്കുന്ന ‘നീല നീരാളി’
‘ഇന്ന് ആ കുട്ടി വളര്‍ന്ന് വലുതായിരിയ്ക്കുന്നു. അവളുടെ വഴി രൂപപ്പെടുത്തിയിരിക്കുന്നു. ഇത്രേയും ചെറുപ്രായത്തില്‍ തന്നെ കവിതകള്‍, ചിന്തകള്‍, ഡൂഡില്‍, ആര്‍ട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. മനോഹരമായ കാഴ്ചപ്പാടുകള്‍ ഈ പുസ്തകം സമ്മാനിയ്ക്കുന്നു. എല്ലാവിധ ആശംസകളും മായ… നിന്നേക്കുറിച്ചോര്‍ത്ത് പ്രിയപ്പെട്ടവരെല്ലാം അഭിമാനിയ്ക്കും. ഒരുപാട് സ്നേഹത്തോടെ ചാലു ചേട്ടന്’ ദുല്‍ഖര്‍ സല്മാന് കൂട്ടിച്ചേര്‍ത്തു. ഈ പുസ്തകത്തിന്റെ സക്സസ് പാര്‍ട്ടിക്ക് ഇടയിലെങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോകരുത്’ എന്നു കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്മാന് കുറിപ്പ് അവസാനിപ്പിച്ചത്.
Story highlights: Dulquer Salmaan about Vismaya Mohanlal