ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ പുതിയ ചിത്രം; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ഒരുങ്ങുന്നു

February 3, 2021
Dulquer Salmaan new movie

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ പുതിയ ചിത്രമൊരുങ്ങുന്നു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേതാണ് ചിത്രത്തിന്റെ കഥയും. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

രാജേഷ് വര്‍മ്മ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നു. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് വിതരണ രംഗത്തേയ്ക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രവും ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ആയിരിയ്ക്കും. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിയ്ക്കുന്നു. എല്‍ദോ ഐസക് ആണ് ഛായാഗ്രാഹകന്‍. കിരണ്‍ ദാസ് എഡിറ്റിങ് നിര്‍വഹിയ്ക്കുന്നു.

Story highlights: Dulquer Salmaan new movie