‘ടൈഗർ 3’യിൽ സൽമാൻ ഖാന്റെ വില്ലനായി ഇമ്രാൻ ഹാഷ്മി
സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ടൈഗർ 3’. സിനിമയുടെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കാനിരിക്കെ, സൽമാൻ ഖാന്റെ വില്ലനായി വ്യത്യസ്തമായൊരു മുഖം അവതരിപ്പിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ, നിർമാതാക്കളായ യഷ് രാജ് ഫിലിംസ് വില്ലൻ വേഷത്തിൽ കണ്ടുപഴകാത്ത ഒരു മുഖം അവതരിപ്പിക്കാനാണ് പദ്ധതി എന്ന് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ, ഇമ്രാൻ ഹാഷ്മിയിലേക്ക് ഒടുവിൽ എത്തുകയായിരുന്നു.
‘ടൈഗർ സിന്ദാ ഹേ’ എന്ന ചിത്രത്തിൽ ഇറാനിയൻ നടൻ സഞ്ജാദ് ഡെലാഫ്രൂസിനെ അവതരിപ്പിച്ചതുപോലെയാണ് യാഷ് രാജ് ഫിലിംസ് ഇമ്രാൻ ഹാഷ്മിയിലേക്ക് എത്തിയത്. ‘ടൈഗർ 3’ യുടെ ആദ്യ ഷെഡ്യൂൾ മുംബൈയിലായിരിക്കും തുടക്കമിടുക. മാർച്ചിൽ തന്നെ ഇമ്രാൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഷെഡ്യൂൾ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആരംഭിക്കും. രണ്ടാമത്തെ ഷെഡ്യൂൾ മിഡിൽ ഈസ്റ്റിലും മൂന്നാമത്തെയും അവസാനത്തെയും ഷെഡ്യൂൾ വീണ്ടും മുംബൈയിലുമായി ചിത്രീകരിക്കും.
Read More: ആരാധകർ കാത്തിരുന്ന സർപ്രൈസ് പുറത്തുവിട്ട് മേഘ്ന രാജ്; ‘ഇതാണ് ജൂനിയർ ചിരുവിന്റെ ശബ്ദം’- വീഡിയോ
അതേസമയം, സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സൽമാനും കത്രീനയും മുമ്പ് ‘യുവരാജ്’, ‘പാർട്ണർ’, ‘മേം പ്യാർ ക്യുൻ കിയാ’, ‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹായ്’ എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
Story highlights- Emraan Hashmi to play villain in Salman-Katrina starrer ‘Tiger 3’