‘ഇഷ്ടനടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദ്യം’; ‘സെയ്ഫ്’ ആയിട്ട് മറുപടി നല്‍കി ഗിന്നസ് പക്രു; ഒപ്പം ഒരു പാട്ടും

February 15, 2021
Guinness Pakru in Flowers Star Magic

അവതരിപ്പക്കുന്ന കഥാപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ഗിന്നസ് പക്രു. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അഥിതിയായെത്തിയ താരം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും. സ്റ്റാര്‍ മാജിക്ക് വേദിയിലെത്തിയ ഗിന്നസ് പക്രുവിനെ തേടി ഒരു ചോദ്യമെത്തി. ‘മോഹന്‍ലാല്‍ ഫാന്‍ ആണോ മമ്മൂട്ടി ഫാന്‍ ആണോ’ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് താരം നല്‍കിയ മറുപടിയാണ് രസകരം. ‘സെയ്ഫ് ആയിട്ട് ഒരു മറുപടി പറയാം. സെയ്ഫ്അലിഖാന്‍’ എന്നാണ് ഗിന്നസ് പക്രു നല്‍കിയ ഉത്തരം.

അതേസമയം ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇളയരാജ എന്ന ചിത്രത്തിലെ ഒരു ഗാനവും അദ്ദേഹം സ്റ്റാര്‍ മാജിക് വേദിയില്‍ ആലപിച്ചു. ചിത്രത്തില്‍ ശ്രദ്ധ നേടിയ കപ്പലണ്ടി കപ്പലണ്ടി… എന്നു തുടങ്ങുന്ന ഗാനമാണ് മനോഹരമായി ഗിന്നസ് പക്രു ആലപിച്ചത്.

മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.

Story highlights: Guinness Pakru in Flowers Star Magic