അര്‍ബുദം ബാധിച്ചിട്ടും തളരാതെ മരങ്ങള്‍ നട്ട് ജീവിതത്തെ സുന്ദരമാക്കുന്ന യുവതി
ചിലരുടെ ജീവിതകഥകള്‍ അടുത്തറിയുമ്പോള്‍ പലരും അതിശയപ്പെടാറുണ്ട്. കാരണം സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമേകുന്നവര്‍ ഇക്കാലത്തുമുണ്ട് നമുക്കിടയില്‍. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമായ ജീവിതങ്ങള്‍. ഇത്തരം ജീവിതമാതൃകകള്‍ പകരുന്ന വെളിച്ചവും ഉള്‍ക്കാഴ്ചകളും ചെറുതല്ല.
ശ്രുചി വഡാലി എന്ന യുവതിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദമാണ്. ജീവിതത്തില്‍ ചെറിയ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകുന്നവര്‍ക്ക് മുമ്പില്‍ പ്രതീക്ഷയുടെ പ്രകാശം പരത്തുകയാണ് ഈ യുവതി. ഇരുപത്തിയേഴ് വയസ്സുള്ള ശ്രുചിയുടെ ജീവിതം കാന്‍സറിനോടുള്ള പോരാട്ടമാണ്. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തില്‍ അര്‍ബുദം ഈ യുവതിയെ ബാധിക്കുകയായിരുന്നു. എന്നാല്‍ ജീവന്റെ വില മറ്റാരേക്കാളും നന്നായി അറിയുന്ന ശ്രുചി മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് പൊരുതുന്നത് എന്നുപറയാം.
വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തിന് തന്നാലാവുംവിധം തടയിടാന്‍ ശ്രമിയ്ക്കുകയാണ് ശ്രുചി. ഇതിനായി മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുകയാണ് ഇവര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30,000-ത്തില്‍ അധികം മരങ്ങള്‍ ശ്രുചി നട്ടിട്ടുണ്ട്. പരിസ്ഥതി സംരക്ഷണത്തിന്റെ വലിയ ആഹ്വാനമാണ് ഈ യുവതി തന്റെ പ്രയ്തനത്തിലൂടെ നല്‍കുന്നത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കൂടുതല്‍ മരങ്ങള്‍ നട്ടാല്‍ നിരവധി ജീവനുകള്‍ സംരക്ഷിക്കാനാകുമെന്നാണ് ശ്രുചി പറയുന്നത്.
Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്
ഓരോ ദിവസവും രോഗത്തോട് പോരാടുമ്പോഴും മറ്റുള്ളവര്‍ക്ക് നന്മ വരണമെന്നാണ് ശ്രുചി ആഗ്രഹിയ്ക്കുന്നതും. അതിനുവേണ്ടിയാണ് പ്രയത്നിയ്ക്കുന്നതും. പരിസ്ഥിതിയുടെ നന്മയ്ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യണമെന്ന് വെറുതെ പറയുകയല്ല പ്രവര്‍ത്തിക്കുകയാണ് ഇവര്‍.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ശ്രുചി. വീടിന്റെ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലും മറ്റും പോയി കൃത്യമായ ബോധവല്‍ക്കരണവും നല്‍കാറുണ്ട് ഇവര്‍. ഹാര്‍ട്ട് ആന്‍ഡ് വര്‍ക്ക് എന്ന ഫൗണ്ടേഷന് ആരംഭിച്ച ക്ലീന്‍ ഇന്ത്യ ഗ്രീന്‍ ഇന്ത്യ എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്കൂടിയാണ് ശ്രുചി.
Story highlights: Inspiring story of Sruchi Vadalia