‘ആരാണ് ഈ സുരുളി?’- ചിരിയും ആക്ഷനും നിറച്ച് ‘ജഗമേ തന്തിരം’ ടീസർ

February 22, 2021

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രം ‘ജഗമേ തന്തിര’ത്തിന്റെ ടീസർ എത്തി. അമേരിക്കയിലെ മാഫിയ സംഘവും ഒരു ഇന്ത്യൻ ഗുണ്ടയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ നിറഞ്ഞ ഹാസ്യ ചിത്രമാണ് ജഗമേ തന്തിരം എന്ന സൂചനയാണ് ടീസർ നൽകുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാണ് സുരളി എന്ന ചോദ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തകർപ്പൻ നൃത്ത രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നു. ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ, ചിത്രത്തിന്റെ ഒടിടി പ്രീമിയറിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീണ്ടു. മാത്രമല്ല, തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ, തിയേറ്ററുകൾ പൂർണമായും പ്രവർത്തന സജ്ജമാകാത്തതുകൊണ്ട് ഒടിടി റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു.

Read More: ‘ആ ഡാൻസുകാരത്തി.. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’- ‘ദൃശ്യം 2’ന്റെ രസകരമായ പ്രതികരണം പങ്കുവെച്ച് ആശ ശരത്ത്

ധനുഷിന് പുറമേ ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അതേസമയം, ധനുഷ് നായകനായ കർണൻ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Story Highlights- jagame thanthiram teaser