‘ആ ഡാൻസുകാരത്തി.. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’- ‘ദൃശ്യം 2’ന്റെ രസകരമായ പ്രതികരണം പങ്കുവെച്ച് ആശ ശരത്ത്

February 22, 2021

ദൃശ്യം 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഓരോ കഥാപാത്രങ്ങൾക്കും അത് അവതരിപ്പിച്ച അഭിനേതാക്കൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അണിനിരന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ക്‌ളൈമാക്‌സും ട്വിസ്റ്റുകളും കൊണ്ട് ത്രസിപ്പിച്ച ചിത്രത്തിന് ഇപ്പോഴിതാ, രസകരമായൊരു പ്രതികരണം ലഭിച്ചിരിക്കുകയാണ്. മനുഷ്യനെ ടെന്ഷനടിപ്പിക്കുന്ന സിനിമ എന്ന് പറഞ്ഞു തുടങ്ങുന്ന സംഭാഷണത്തിന്റെ വീഡിയോ ചിത്രത്തിൽ ഗീത പ്രഭാകറായി എത്തിയ ആശ ശരത്താണ് പങ്കുവെച്ചിരിക്കുന്നത്.

പുറത്തിറങ്ങിയാൽ ജോർജുകുട്ടി ഫാൻസിന്റെ അടി കിട്ടുമോ എന്ന് ചോദിച്ചുകൊണ്ടാണ് ആശ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ… അവളുടെ ഭർത്താവ്.പാവമാണ്…ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ…’ എന്നൊക്കെയാണ് അമ്മ പ്രതികരിക്കുന്നത്.

Read More: ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ റിലീസിന്- ഭീതിയുണർത്തുന്ന ലുക്കിൽ സാനിയ ഇയ്യപ്പൻ

അതേസമയം, ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആണ് ദൃശ്യം 2 പ്രേക്ഷകരിലേയ്‌ക്കെത്തിയത്. ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights- drishyam 2 funny video