ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’-ലെ ഗാനം

Kannum Chimmi Lyric Video From Mohan Kumar Fans

ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കും. ശ്രദ്ധ നേടുന്നതും ആസ്വാദകര്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ ഒരുക്കിയ മനോഹരമായ ഒരു പാട്ടാണ്. മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ചിത്രത്തിലെ കണ്ണും ചിമ്മി… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനത്തിന്റെ ആലാപനം. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.

ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നതും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി -സഞ്ജയ് കൂട്ടുകെട്ടിലാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ കഥ ഒരുങ്ങിയത്. ഒരു സിനിമാ താരമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത് എന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്.

Story highlights: Kannum Chimmi Lyric Video From Mohan Kumar Fans