‘സജിമോന്‍ നല്ല ചുറുചുറുക്കുള്ള ചെറുക്കനാ, ശാന്തനാ പിന്നെ സല്‍സ്വഭാവിയും’: ചിരി നിറച്ച് മോഹന്‍കുമാര്‍ ഫാന്‍സിലെ രംഗം

March 18, 2021
Scene from Mohan Kumar Fans

പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ജിസ് ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്‍വഹിയ്ക്കുന്നതും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്.

ഈ മാസം 19 മുതല്‍ മോഹന്‍കുമാര്‍ ഫാന്‍സ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടിയും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. രമേഷ് പിഷാരടിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു രസകരമായ രംഗമാണ് ടീസറില്‍.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

സിദ്ദിഖ്, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മറ്റ് ടീസറുകളും പുറത്തെത്തിയിരുന്നു. ഈ രംഗങ്ങളും കാഴ്ചക്കാരില്‍ ചിരി നിറച്ചു. എന്തായാലും പ്രേക്ഷകര്‍ക്ക് രസകരമായ ഒരു ആസ്വാദനം സമ്മാനിയ്ക്കുന്ന ചിത്രമായിരിയ്ക്കും മോഹന്‍കുമാര്‍ ഫാന്‍സ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകള്‍ ഇത് ശരിവയ്ക്കുന്നു.

ചിത്രത്തിലേതായി പുറത്തിറങ്ങിയ ശിങ്കാര പൂങ്കൊടി എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അതിഗംഭീര നൃത്തപ്രകടനമാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. ബെന്നി ദയാലും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.

Story highlights: Scene from Mohan Kumar Fans