‘പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്’; ചിരിപ്പിച്ച് ‘ആഘോഷ് മേനോന്‍’: മോഹന്‍കുമാര്‍ ഫാന്‍സിലെ രസികന്‍ രംഗം

March 16, 2021
Mohan Kumar Fans Official Teaser 02

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. സിദ്ദിഖ്, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനയ് ഫോര്‍ട്ട് രസകരമാക്കിയ ഒരു രംഗമാണ് ടീസറില്‍. ആഘോഷ് മേനോന്‍ എന്നാണ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.

ജിസ് ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്‍വഹിയ്ക്കുന്നതും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്. ഈ മാസം 19 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more: “പൊളിഞ്ഞ് ഊപ്പാടിളകിയ… എന്നൊക്കെ പ്രാര്‍ത്ഥനയില്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്”: ചിരിനിറച്ച് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ടീസര്‍

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മറ്റൊരു ടീസറും പുറത്തെത്തിയിരുന്നു. ശ്രീനിവാസനും സിദ്ദിഖും ഒരുമിച്ചെത്തുന്ന ഈ രംഗവും കാഴ്ചക്കാരില്‍ ചിരി നിറച്ചു. എന്തായാലും പ്രേക്ഷകര്‍ക്ക് രസകരമായ ഒരു ആസ്വാദനം സമ്മാനിയ്ക്കുന്ന ചിത്രമായിരിയ്ക്കും മോഹന്‍കുമാര്‍ ഫാന്‍സ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകള്‍ ഇത് ശരിവയ്ക്കുന്നു.

ചിത്രത്തിലേതായി പുറത്തിറങ്ങിയ ശിങ്കാര പൂങ്കൊടി എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അതിഗംഭീര നൃത്തപ്രകടനമാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. ബെന്നി ദയാലും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.

Story highlights: Mohan Kumar Fans Official Teaser 02