അതിഗംഭീര ഡാന്‍സ് പ്രകടനവുമായി കുഞ്ചാക്കോ ബോബന്‍; ശ്രദ്ധ നേടി മോഹന്‍കുമാര്‍ ഫാന്‍സിലെ വിഡിയോ ഗാനം

March 15, 2021
Mallike Video Song from Mohan Kumar Fans

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധനേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ ശിങ്കാര പൂങ്കൊടി… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ അതിഗംഭീര നൃത്തപ്രകടനമാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. ബെന്നി ദയാലും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രം ഈ മാസം 19 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി -സഞ്ജയ് കൂട്ടുകെട്ടിലാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ കഥ ഒരുങ്ങിയത്.

ചിത്രത്തിലേതായി മനോഹരമായ ഒരു പ്രണയഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നീലമിഴി എന്നു പേരിട്ടിരിയ്ക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights: Mallike Video Song from Mohan Kumar Fans