മലയാളത്തനിമ നിറച്ചൊരു പാട്ട്; ശ്രദ്ധനേടി ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’

February 5, 2021
Keralam The Signature of God music video

കേരളം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന സുന്ദര കാഴ്ചകളെയെല്ലാം ദൃശ്യവല്‍കരിച്ചിരിയ്ക്കുകയാണ് ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ എന്ന മ്യൂസിക് ആല്‍ബം. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ സംഗീതാവിഷ്‌കാരത്തിന് ലഭിയ്ക്കുന്നതും. സംഗീത സംവിധായകന്‍ മിഥുന്‍ നാരായണന്‍ ഒരുക്കിയതാണ് ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ മ്യൂസിക് ആല്‍ബം.

സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നു തുടങ്ങുന്ന ഗാനത്തിലൂടനീളം പ്രതിഫലിയ്ക്കുന്നത് മലയാളത്തനിമയാണ്. ശ്രീരാജ് സഹജന്‍, അഷിത അജിത് എന്നിവരാണ് ഗാനത്തിന്റെ ആലാപനം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍.

Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ‘റാം മനോഹര്‍ വേട്ടംപള്ളി’യുടെ ഈ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍; സ്റ്റാറാണ് തങ്കച്ചന്‍

കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടന്‍ കലകളുമെല്ലാം ദൃശ്യവത്കരിച്ചിരിയ്ക്കുന്ന ഗാനരംഗത്ത്. ചില പ്രദേശങ്ങളുടെ പ്രത്യേകതകളും ആറന്‍മുള്ള കണ്ണാടി നിര്‍മാണം ഉള്‍പ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നു ഗാനത്തില്‍. ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്. ലീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീലാദേവിയമ്മ ഭവാനിയമ്മയാണ് നിര്‍മാണം.

Story highlights: Keralam The Signature of God music video