‘ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫുകൾ നൽകിയിരുന്ന കാലം’- ഒരു കാലഘട്ടത്തിന്റെ ഓർമ്മ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
കാലഘട്ടങ്ങളുടെ നടനാണ് കുഞ്ചാക്കോ ബോബൻ. തൊണ്ണൂറുകളിൽ നായകനായി എത്തിയ കുഞ്ചാക്കോ ബോബൻ ഇന്നും അതേ പ്രായത്തിലുള്ള കഥാപാത്രങ്ങളും അതേ ഊർജവും പകർന്ന് ഇന്നും സജീവമാണ്. കൂടുതൽ വൈവിധ്യവും, കരുത്തുറ്റതുമായ കഥാപാത്രങ്ങൾ മാത്രമാണ് മലയാളികളുടെ ചോക്ലേറ്റ് നായകനുണ്ടായ മാറ്റം. അതുകൊണ്ടുതന്നെ പഴയ ഓർമ്മകളെ താരം ഹൃദയത്തോട് വളരെയധികം ചേർത്ത് നിർത്താറുണ്ട്.
ഇന്ന് സിനിമാതാരങ്ങൾക്കൊപ്പമുള്ള സെൽഫിയാണ് ട്രെൻഡ്. എന്നാൽ കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തിയ സമയത്ത് ഫോട്ടോഗ്രാഫിൽ ഓട്ടോഗ്രാഫ് നൽകുന്നതായിരുന്നു ട്രെൻഡ്. കുഞ്ചാക്കോയുടെ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഒരു ഒപ്പ് കിട്ടുന്നതിനായി ആരാധികമാർ കാത്തുനിന്നിരുന്നു. ആ സമയത്തെ ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് താരം.
‘ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫുകൾ നൽകിയിരുന്ന കാലം’ എന്ന ക്യാപ്ഷനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകരും എത്തി. ഒട്ടേറെ ആളുകൾ മുൻപ് കുഞ്ചാക്കോയുടെ കയ്യിൽനിന്നും ലഭിച്ച ഫോട്ടോകൾ ഓർമ്മകളായി പങ്കുവെച്ചു.
Read More: മുടിയുടെ നഷ്ടപ്പെട്ട ഭംഗിയും കരുത്തും വീണ്ടെടുക്കാം, തൈരിലൂടെ
അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. പട, മറിയം ടെയ്ലേഴ്സ്, മോഹൻകുമാർ ഫാൻസ്, ഗിർ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. സംസ്ഥാന അവാർഡ് ജേതാവ് അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ താരം പൂർത്തിയായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ ടീം ചിത്രീകരണം പൂർത്തിയാക്കി. നയൻതാരയാണ് നായിക.
Story highlights- Kunchacko boban about autographed photographs