ഐശ്വര്യ റായ്‌ക്കൊപ്പം നൃത്തം ചെയ്ത് മകള്‍ ആരാധ്യയും പിന്നെ സ്‌നേഹത്തോടെ ഒരു ചേര്‍ത്തുനിര്‍ത്തലും: വൈറല്‍ വീഡിയോ

February 23, 2021
Little Aaradhya dances with Aiswarya Rai

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കുട്ടിത്താരങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ് അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് ദമ്പതികളുടെ മകള്‍ ആരാധ്യ. അച്ഛനും അമ്മയ്ക്കും ഉള്ളതു പോലെ ആരാധകരും ഏറെയുണ്ട് ഈ മിടുക്കിക്ക്.

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് കുഞ്ഞ് ആരാധ്യ. ഐശ്വര്യ റായ്ക്കൊപ്പം പൊതുപരിപാടികളിലും കുട്ടിത്താരം നിറസാന്നിധ്യമാണ്. ക്യാമറ കണ്ണുകള്‍ പലപ്പോഴും കുഞ്ഞ് ആരാധ്യയെ തിരഞ്ഞു പിടിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആരാധ്യ അഭിഷേക് ബച്ചന്‍.

Read more: ആരും കൈയടിച്ചുപോകും ഈ പ്രകടനത്തിന്; ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്ത് 62-കാരി

ഐശ്വര്യ റായ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന ആരാധ്യയെ വീഡിയോയില്‍ കാണാം. അഭിഷേക് ബച്ചനുമുണ്ട് ഇരുവര്‍ക്കുമൊപ്പം നൃത്തം ചെയ്യാന്‍. ഐശ്വര്യ റായിയുടെ നൃത്തച്ചുവടുകള്‍ അനുകരിയ്ക്കുന്ന ആരാധ്യയാണ് വീഡിയോയില്‍. നൃത്തത്തിന് അവസാനം നിറചിരിയോടെ അശ്വര്യ റായ് മകളെ ചേര്‍ത്തു നിര്‍ത്തി അഭിനന്ദിയ്ക്കുന്നുണ്ട്.

Story highlights: Little Aaradhya dances with Aiswarya Rai