കേന്ദ്ര കഥാപാത്രങ്ങളായി ജയസൂര്യയും മഞ്ജു വാര്യരും; സംവിധാനം പ്രജേഷ് സെന്‍: പുതിയ ചിത്രമൊരുങ്ങുന്നു

February 8, 2021
Manju Warrier and Jayasurya New film with Prajesh Sen

ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ഇത് ആദ്യമായാണ് ജയസൂര്യയും മഞ്ജു വാര്യരും സിനിമയില്‍ ഒരുമിച്ചെത്തുന്നത്.

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍ഹിയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിയ്ക്കുന്നത്.

അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിച്ച വെള്ളം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രവും വെള്ളമാണ്.

Read more: മരണം കവര്‍ന്നെടുക്കുന്നതിന് മുന്‍പേ നരണിപ്പുഴ ഷാനവാസ് എഴുതിയ തിരക്കഥ സിനിമയാക്കാനൊരുങ്ങി വിജയ് ബാബു

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. അഭിനയമികവില്‍ അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവയ്ക്കുന്നതും. സംയുക്താ മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

Story highlights: Manju Warrier and Jayasurya New film with Prajesh Sen