ഒക്കസ്രായും, അരോവേലയും പിന്നെ എപ്പിഡോസും; സോഷ്യൽ ലോകത്ത് ഹിറ്റാണ് മിയക്കുട്ടി- വീഡിയോ
ടോപ് സിംഗർ രണ്ടാം സീസണിൽ നിരവധി കുട്ടിത്താരങ്ങളാണുള്ളത്. പാട്ടിനൊപ്പം രസകരമായ സംസാരവുമായി ഇവർ ഓരോ എപ്പിസോഡും കൂടുതൽ മനോഹരമാക്കുകയാണ്. ആലാപനത്തിന്റെ ആലസ്യമോ, ടെൻഷനോ ഒന്നുമില്ലാതെ ഇവർ കുസൃതി നിറഞ്ഞ കഥകളുമായി പ്രേക്ഷക മനസുകളിൽ ഇടംനേടി കഴിഞ്ഞു. മിയ, മേഘ്ന, ദിയ എന്നിവരാണ് പാട്ടിനൊപ്പം രസകരമായ സംസാരത്തിലൂടെയും ശ്രദ്ധനേടുന്നത്.
ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മിയ പാട്ടിലെ വരികളും കഠിനമായ വാക്കുകളുമെല്ലാം കൃത്യമായി ഉച്ചരിക്കുമെങ്കിലും സംസാരിക്കുമ്പോൾ ബഹുരസമാണ്.
Read More: മലയാളത്തിലെ പ്രമുഖ ഗായകരെ അണിചേർത്ത് ഗന്ധർവ്വ ഗായകന് ശ്വേത ഒരുക്കിയ ഗാനോപഹാരം- വീഡിയോ
പാട്ടുവേദിയിലെ ടോപ് ബാൻഡിന് ‘ഒക്കസ്രാ’ എന്നാണ് മിയക്കുട്ടി പറയുന്നത്. ഓർക്കസ്ട്രയാണ് ഉദ്ദേശിക്കുന്നതെങ്കിലും മിയക്കുട്ടിയുടെ ഡിക്ഷണറിയിൽ ഇങ്ങനെയാണ്. അതുപോലെ ഒട്ടേറെ വാക്കുകൾ മിയക്കുട്ടി തന്നെ ഒരുക്കിയിട്ടുണ്ട്. ലിറിക്സിന് മിയ പറയുന്നത് ‘റിലിക്സ്’ എന്നാണ്. തലമുടിയിൽ പുരട്ടുന്ന ‘അരോവേല'( അലോവേര) ജെല്ലിന്റെയും, ടോപ് സിംഗറിന്റെ ഓരോ ‘എപ്പിഡോസി’ന്റെയും( എപ്പിസോഡ്) വിശേഷങ്ങൾ മിയക്കുട്ടി പങ്കുവയ്ക്കാറുണ്ട്. പാട്ടിലും വർത്തമാനത്തിലും കുസൃതി കൊഞ്ചലൊളിപ്പിച്ച് ‘അലോ’ എന്നുപറഞ്ഞ് ഈ കുഞ്ഞു മിടുക്കി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്.
Story highlights- miah funny video