നെറ്റിയില്‍ മില്‍മയുടെ ചിഹ്നം, പേരും മില്‍മ എന്ന്: കൗതുകം നിറച്ച് പശുക്കുട്ടി
ഏറെ ജനപ്രിയമാണ് സമൂഹമാധ്യമങ്ങള്‍. പ്രയഭേദമന്യേ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള രസകരവും കൗതുകം നിറയ്ക്കുന്നതുമായ കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതുതന്നെയാണ് സോഷ്യല്‍ മീഡിയയുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിപ്പിച്ചതും.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു പശുക്കുട്ടി. ജനച്ചപ്പോള്‍ മുതല്ക്കേ നെറ്റിയില്‍ മില്‍മയുടെ ലോഗോ പൊലെ ഒരു അടയാളമുണ്ടായിരുന്നു ഈ പശുക്കിടാവിന്. വയനാട് കായക്കുന്നിലെ ജോസഫിന്റേയും കുടുംബത്തിന്റേയും ഓമനായണ് ഈ പശുക്കുട്ടി. നെറ്റിയിലെ അടയാളം ശ്രദ്ധിക്കപ്പെട്ടതുകൊണ്ടുതന്നെ മില്‍മ എന്ന പേരും നല്കി ഈ പശുക്കുട്ടിയ്ക്ക്. മലബാര്‍ മില്‍മ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പശുക്കിട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
പശുക്കുട്ടിയെക്കുറിച്ച് മില്‍മ പങ്കുവെച്ച കുറിപ്പ്
നെറ്റിയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ച പശുക്കട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടത്. ഫാം നടത്തുന്ന ഇദ്ദേഹത്തിന്റെ പശുക്കുട്ടിയുടെ തലയില്‍ മില്‍മയുടെ ചിഹ്നമുളളത് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കയാണ്. പശുക്കുട്ടിക്ക് മില്‍മ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.
Story highlights: Milma logo on forehead calf