മോഹൻലാലിനെ കൗതുകത്തോടെ നോക്കി ദുൽഖർ സൽമാന്റെ മറിയം- ശ്രദ്ധേയമായി ചിത്രം

February 11, 2021

മലയാളത്തിലെ താര രാജാക്കന്മാരാണെങ്കിലും ജീവിതത്തിൽ മത്സരങ്ങളില്ലാത്ത സഹോദരങ്ങളെ പോലെയാണ് മോഹൻലാലും മമ്മൂട്ടിയും. ആ സ്നേഹം ഇച്ചാക്ക എന്ന വിളിയിൽ മോഹൻലാലും ലാലു എന്ന വിളിയിൽ മമ്മൂട്ടിയും നിറയ്ക്കാറുണ്ട്. ഇടവേളകളിൽ പരസ്പരം സൗഹൃദ സന്ദർശനങ്ങളും ഇരുവരും നടത്താറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ മോഹൻലാലിൻറെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ദുൽഖർ സൽമാനും, ഭാര്യ അമാലിനും മകൾ മറിയത്തിനും ഒപ്പമുള്ള മോഹൻലാലിൻറെ ചിത്രമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ ക്യാമറയിലേക്ക് നോക്കാതെ മോഹൻലാലിനെ കൗതുകത്തോടെ നോക്കി നിൽക്കുകയാണ് മറിയം. ക്യാമറയിലേക്ക് നോക്കാൻ മോഹൻലാൽ മറിയത്തിനോട് ആംഗ്യത്തിലൂടെ പറയുന്നുണ്ട്. രസകരമായ ഈ ചിത്രം ആരാധകരും സിനിമാതാരങ്ങളും ഏറ്റെടുത്തു.

അതേസമയം, മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് ശ്രദ്ധേയമാണ്. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ മോഹന്ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി മനസ് തുറന്നത് ശ്രദ്ധ നേടിയിരുന്നു. , ‘ഈ സന്തോഷകരമായ അവസരത്തിൽ ഇവിടെ വന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലാലിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ആന്റണിയെ ഒരു സഹോദരനായി കരുതുന്നു; കഴിഞ്ഞ 40 വർഷത്തിനിടയിൽ, ലാലിനെ എന്റെ സഹോദരന്മാരേക്കാൾ കൂടുതൽ ഞാൻ കണ്ടിട്ടുണ്ട്, ലാൽ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. അതിനാൽ ലാലിന്റെ സഹോദരൻ എനിക്കും സഹോദരനാണ്’- മമ്മൂട്ടിയുടെ വാക്കുകൾ.

Read More: വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തി പ്രത്യക്ഷപ്പെട്ടത് കൂറ്റൻ മഞ്ഞ് അഗ്നിപർവ്വതം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ

അതോടൊപ്പം, മമ്മൂട്ടിയുടെ ദി പ്രീസ്റ്റും, മോഹൻലാലിൻറെ ദൃശ്യം 2വും റിലീസിന് തയ്യാറെടുക്കുകയാണ്. ദൃശ്യം ആമസോൺ പ്രൈമിൽ ഫെബ്രുവരി 19നാണ് റിലീസ് ചെയ്യുന്നത്. മാർച്ച് നാലിന് തിയേറ്റർ റിലീസായാണ് ദി പ്രീസ്റ്റ് എത്തുന്നത്.

Story highlights- mohanlal and dulquer family