‘കാത്തിരിക്കൂ, പതിനൊന്നു മണിക്കൊരു സർപ്രൈസ് ഉണ്ട്’- ആകാംക്ഷ ഉണർത്തി പൃഥ്വിരാജ്
മലയാളികളുടെ ഇഷ്ടതാരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിലും, നിർമാണത്തിലും, സംവിധാനത്തിലുമെല്ലാം പ്രതിഭ തെളിയിച്ച പൃഥ്വിരാജ് ഇപ്പോഴിതാ, ഒരു സർപ്രൈസ് പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ഏഴിന് രാവിലെ പതിനൊന്നു മണിക്ക് ഒരു പ്രഖ്യാപനം ഉണ്ട് എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആരാധകരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്താണ് ആ പ്രഖ്യാപനം എന്നതിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ ജന ഗണ മന എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാകാം എന്നും, പുതിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനമാകാം എന്നും കമന്റുകൾ ഉണ്ട്. അതേസമയം, സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആയിരിക്കാം എന്നും സൂചന ഉണ്ട്.
ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
Read More: ഹര്ഭജന് സിങ്ങിന്റെ ശൈലിയില്‍ രോഹിത്തിന്റെ ബൗളിങ്: വൈറലായി വീഡിയോ
ഫെബ്രുവരി ഏഴിന് രാവിലെ പതിനൊന്നു മണിക്കാണ് സസ്പെൻസ് നിറച്ച പ്രഖ്യാപനം. അതേസമയം, നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ.
Story highlights- prithviraj facebook post