ഒസ്കാര്‍ അവാര്‍ഡ്; പ്രാഥമിക ഘട്ടം കടന്ന് സുരരൈ പോട്ര്
സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് സൂരരൈ പോട്ര്. മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയതും. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിയ്ക്കാനും ചിത്രമുണ്ട്. ഒസ്കാര്‍ പുരസ്കാരത്തിനുവേണ്ടി മത്സരിയ്ക്കുന്നതിനുള്ള പ്രാഥമിക ഘട്ടവും സൂരരൈ പോട്ര് കടന്നു. സുരരൈ പോട്ര് ഉള്‍പ്പെടെ 366 ചിത്രങ്ങളുണ്ട് മത്സരത്തിന്.
അതേസമയം മലയാളികളുടെ പ്രിയതാരങ്ങളായ അപര്‍ണ ബാലമുരളിയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സൂര്യ അവതരിപ്പിച്ച നെടുമാരന് എന്ന കഥാപാത്രത്തിന്റെ ഭാര്യ ബൊമ്മി എന്ന കഥാപാത്രത്തേയാണ് അപര്‍ണ ബാലമുരളി അവതിരിപ്പിച്ചത്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി.
Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’
സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.
Story highlights: Soorarai Pottru in Oscar Nomination