കുഞ്ഞുകുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്ന് അധ്യാപിക ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ: വീഡിയോ
ആത്മവിശ്വാസം ഓരോരുത്തര്‍ക്കും നല്കുന്ന കരുത്ത് ചെറുതല്ല. ചെറുപ്പകാലം മുതല്‍ ലഭിയ്ക്കുന്ന ആത്മവിശ്വാസം ഓരോ കുട്ടികളുടേയും മാനസിക വളര്‍ച്ചയിലും സഹായകരമാകാറുണ്ട്. കിന്ര്ഗാര്ട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപിക നല്കുന്ന ആത്മവിശ്വാസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
കുട്ടികള്‍ക്ക് ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയാണ് ഈ അധ്യാപിക. പ്രതിജ്ഞയില്‍ നിറയുന്നതാകട്ടെ ആത്മവിശ്വാസം പകരുന്ന വാക്കുകളും. ‘ഞാന്‍ ശക്തനാണ്. കഴിവുള്ളയാളാണ്, ഞാന്‍ സമര്‍ത്ഥനാണ്. ഞാന്‍ വളരെയേറെ സവിശേഷതകളുള്ള ആളാണ്. എനിക്ക് വിജയങ്ങള്‍ നേടാനാകും’ എന്നിങ്ങനെയാണ് അധ്യാപിക ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞാ വാചകങ്ങള്‍.
Read more: മഞ്ഞുകാലത്ത് വളർത്തുനായക്ക് ഓടിക്കളിക്കാൻ റേസിംഗ് ട്രാക്ക് ഒരുക്കി ദമ്പതികൾ- ഹൃദ്യമായ വീഡിയോ
മോണിക്ക വാട്ടേഴ്സ് എന്നാണ് ഈ അധ്യാപികയുടെ പേര്. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് ഇവര്‍ ഇത്തരത്തില്‍ പ്രതിജ്ഞാ വാചകം കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. കുട്ടികളാകട്ടെ ഉയര്‍ന്ന സ്വരത്തില്‍ അത് ഏറ്റു ചൊല്ലുന്നു. വില്‍ ഐ ആം എന്ന അമേരിക്കന്‍ റാപ്പിന്റെ ഐആം എന്ന ഗാനത്തില്‍ നിന്നുള്ള വരികളാണ് പ്രതിജ്ഞാ വാചകമായി അധ്യാപിക വിദ്യാര്‍ത്ഥികല്‍ക്ക് ചൊല്ലിക്കൊടുക്കുന്നത്.
Story highlights: Teacher’s affirmation song for students