‘ദി പ്രീസ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു- മാർച്ച് നാലിന് തിയേറ്ററുകളിൽ

February 1, 2021

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ റീലീസ് നേരത്തെ തീരുമാനിച്ചതിൽ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിതാ, മാർച്ച് നാലിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. പുതിയ പോസ്റ്റാറിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ‌ഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ദി പ്രീസ്റ്റിൽ അഭിനേതാക്കളായ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Read More: കാളിദാസ് ജയറാം നായകനായെത്തുന്ന ബാക്ക് പാക്കേഴ്‌സ് ഫെബ്രുവരി അഞ്ച് മുതല്‍ പ്രേക്ഷകരിലേയ്ക്ക്

അതേസമയം, മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Story highlights- the priest movie release announced