കുടുംബ പശ്ചാത്തലത്തില്‍ ചിരിവിശേഷങ്ങളുമായി ‘സുനാമി’ വരുന്നു; ശ്രദ്ധ നേടി ട്രെയ്ലര്

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന് ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്. നര്‍മ്മത്തില്‍ ചാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലര് ഒരുക്കിയിരിയ്ക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നതും.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.
Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്
നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.
Story highlights: Tsunami Official Trailer