അതിശയിപ്പിയ്ക്കുന്ന മേക്കോവറില്‍ സെന്തില്‍ കൃഷ്ണ; ഉടുമ്പ് ഒരുങ്ങുന്നു

Udumbu Senthil Krishna's New Movie

സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തിനു വേണ്ടിയുള്ള സെന്തില്‍ കൃഷ്ണയുടേത്. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

ഗാങ്സ്റ്റര്‍മാരുടേയും ഡോണുകളുടേയും കഥ പറയുന്ന ചിത്രമാണ് ഉടുമ്പ്. ഒരു ഡാര്‍ക് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതും. അലന്‍സിയര്‍, ഹരീഷ് പേരാടി, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Udumbu Senthil Krishna’s New Movie