വിവാഹവാർഷിക ദിനത്തിൽ അച്ഛനായ സന്തോഷവും പങ്കുവെച്ച് നടൻ സെന്തിൽ കൃഷ്ണ

August 24, 2020

ചലച്ചിത്രതാരം സെന്തിൽ കൃഷ്ണയ്ക്ക് ആൺകുഞ്ഞ് പിറന്നു. ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് താരം ഈ വിശേഷം പങ്കുവെച്ചത്. സമ്പൂർണ ലോക്ക്ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു, ഞങ്ങളുടെ ആദ്യത്തെ വിവാഹവാർഷികം. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്. എന്ന ക്യാപ്‌ഷനോടെയാണ് സെന്തിൽ ഭാര്യയുടെ ചിത്രവും പങ്കുവെച്ചത്.

കഴിഞ്ഞ വർഷം ഗുരുവായൂരിൽ വച്ചായിരുന്നു സെന്തിലിന്റെയും അഖിലയുടെയും വിവാഹം. ടെലിവിഷൻ കോമഡി സിരീയലുകളിലൂടെ വെള്ളിത്തിരയിൽ  അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിമാനാണ് സെന്തിൽ അഭിനയിച്ച ആദ്യ ചിത്രം. കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയത്.  ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ’, ‘വൈറസ്’, ആകാശഗംഗ-2 എന്നീ ചിത്രങ്ങളിലും മുഖ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു. 

സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു 😀… our first wedding anniversary 🥰♥️♥️❤️ഈശ്വരാനുഗ്രഹത്താൽ ഈ…

Posted by Senthil Krishna on Sunday, 23 August 2020

Read also: ഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; അത്ഭുതപ്പെടുത്തുന്ന ചിത്രരചന, വീഡിയോ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ ചിത്രം മരട് 357 ആണ് സെന്തിലിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് ‘. ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൂടെയാണ് സംവിധായകൻ കണ്ണൻ താമരക്കുളം മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

Story Highlights:senthil krishna blessed with a baby boy