ഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; അത്ഭുതപ്പെടുത്തുന്ന ചിത്രരചന, വീഡിയോ

August 24, 2020

മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് അത്ഭുതപ്പെടുത്തുന്ന ഒരുപാട് കലാകാരന്മാരെ നാം കാണാറുണ്ട്. എന്നാൽ കൈയും കാലും വായും ഉപയോഗിച്ച് ഒരേസമയം നിരവധി ചിത്രങ്ങൾക്ക് ജീവൻ നൽകുന്ന ഒരു കലാകാരനാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ താരം. ചാച്ചിത്രതാരം ജയസൂര്യയാണ് ആസിഫ് എന്ന ഈ അത്ഭുതകലാകാരനെ പരിചയപ്പെടുത്തികൊണ്ടുളള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘പല സമയങ്ങളിലായി ഞാൻ ചെയ്ത കഥാപാത്രങ്ങളെ ഒരേ സമയം പകർത്തുന്ന ആസിഫ്, താങ്കൾ ശരിക്കും അത്ഭുതപ്പെടുത്തുന്നു, നമ്മൾക്ക് ഉടൻ തന്നെ നേരിൽ കാണാം..ഒരുപാട് സ്നേഹം’ എന്നാണ് ജയസൂര്യ ചിത്രം വരയ്ക്കുന്ന ആസിഫിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ജയസൂര്യ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ആസിഫ് ഒരേ സമയം കൈകളിലും കാലുകളിലും വായിലും വരെ മാർക്കർ പിടിച്ച് വരച്ചെടുത്തത്. അതേസമയം വ്യത്യസ്ത രീതിയിലുള്ള ചിത്ര രചനകളിലൂടെ ആസിഫ് നേരത്തെ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയ്ക്ക് പുറമെ ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് തുടങ്ങിയവരുടെ ചിത്രങ്ങളും ആസിഫ് സമൂഹ മാധ്യമങ്ങളിൽ മുൻപ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കണ്ണുപയോഗിച്ച് ചിത്രം വരച്ച താരത്തിന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ ലോകത്ത് നിന്നും ലഭിച്ചത്. ഇപ്പോഴിതാ ആസിഫ് വരച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സൈബർ ലോകം.

അതേസമയം കൈകളും കാലുകളും ഉപയോഗിച്ച് ചലച്ചിത്ര താരങ്ങളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേതുമടക്കമുള്ള ചിത്രങ്ങൾ ഒരേസമയം ഭിത്തിയിൽ വരച്ച് അനസ് എന്ന യുവാവും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുന്നും കിടന്നുമാണ് അനസ് ഭിത്തിയിൽ ഒട്ടിച്ച പേപ്പറുകളിൽ നാല് പേരുടെ ചിത്രങ്ങൾ വരച്ച് തീർത്തത്. ഒരേസമയം കൈകൾ രണ്ടും ഉപയോഗിച്ച് സുകുമാരന്റെയും മല്ലികയുടെയും ചിത്രങ്ങൾ താഴെയും രണ്ടു കാലുകളും ഉപയോഗിച്ച് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ മുകളിലുമായാണ് അനസ് വരച്ചത്.

Story Highlights: asif draws pictures at same time using hands legs and mouth