വ്യത്യസ്ത ഗെറ്റപ്പില്‍ സെന്തില്‍ കൃഷ്ണ; ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് ഉടുമ്പിലെ ഗാനം

July 11, 2021
Udumbu movie video song

സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തിനു വേണ്ടിയുള്ള സെന്തില്‍ കൃഷ്ണയുടേത്. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ടൈറ്റില്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. സാനന്ദ് ജോര്‍ജ് ഗേര്‌സ് സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്ത് കൂടുതലും ദൃശ്യമാകുന്നത് ആക്ഷന്‍ രംഗങ്ങളാണ്.

ഗാങ്സ്റ്റര്‍മാരുടേയും ഡോണുകളുടേയും കഥ പറയുന്ന ചിത്രമാണ് ഉടുമ്പ്. ഒരു ഡാര്‍ക് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതും. അലന്‍സിയര്‍, ഹരീഷ് പേരാടി, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍, യാമി സോന എന്നിവരാണ് നായികാ കഥാപാത്രങ്ങളായെത്തുന്നത്.

Read more: ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസായി നവ്യ നായരുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സ്: രസകരമായ വിഡിയോ

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റുന്നുണ്ട്.

Story highlights: Udumbu movie video song