പരീക്ഷാഭയം വേണ്ട; കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പഠിക്കാൻ 90+ My Tuition App

March 4, 2021

പൊതുപരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് പതിനേഴിന് പരീക്ഷയ്ക്ക് തുടക്കമിടുമ്പോൾ വിദ്യാർത്ഥികൾക്ക് വളരെയധികം തയ്യാറെടുപ്പുകളുടെ ആവശ്യമുണ്ട്. ഇതുവരെ പാഠഭാഗങ്ങളിലൂടെ ഒരിക്കൽ കൂടി റിവിഷൻ നടത്താനായാണ് സമയം കണ്ടെത്തിയതെങ്കിൽ ഇനി മുൻവർഷങ്ങളിലെ ചോദ്യങ്ങളും ചോദ്യപേപ്പറിന്റെ മാതൃകയും വിശകലനം ചെയ്യേണ്ട സമയമാണ്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ പഴയ ചോദ്യപേപ്പറുകൾ തിരഞ്ഞു കണ്ടെത്തണമെന്ന ആശങ്കയുടെ ആവശ്യമില്ല. പരീക്ഷ തയ്യാറെടുപ്പുകൾ ഘട്ടം ഘട്ടമായാണ് 90 + my Tuition appൽ തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികളിൽ ആശങ്ക ഉണർത്താതെ, കൃത്യമായ രീതികൾ സ്വീകരിച്ചാണ് 90 + my Tuition App എസ് എസ് എൽ സി പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അപ്ഡേഷനുകൾ 90 + my Tuition Appൽ ഇപ്പോൾ ലഭ്യമാണ്. ഇതിൽ ഏറ്റവും പുതിയ അപ്ഡേറ്റാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന complete Question bank.

Read More: അഭിനയത്തിന്റെ കാര്യത്തിൽ നവ്യ നായരെ വെല്ലാനാകില്ല; രമേഷ് പിഷാരടിയെ തോൽപ്പിച്ച് മത്സരാവേശത്തിൽ പ്രിയതാരം

ഗവൺമെന്റ് നിർദേശമനുസരിച്ചുള്ള ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തി വളരെ മുൻപ് തന്നെ 90+ my Tuition App ക്ലാസുകൾ ഒരുക്കിയിരുന്നു. പരീക്ഷാദിനം അടുക്കുംതോറും വളരെ കാര്യക്ഷമമായാണ് 90+ my Tuition App ക്ലാസുകൾ സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾക്ക് ഏത് പാഠഭാഗത്താണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന് മാതാപിതാക്കൾക്കും ഇനി 90+ My Tuition App ലൂടെ പരിശോധിക്കാം. അതോടൊപ്പം റിവിഷനിൽ പോരായ്മകൾ സംഭവിച്ചാൽ വീണ്ടും റിവിഷൻ നടത്താനും വരാനിരിക്കുന്ന പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ഉറപ്പാക്കുന്ന രീതിയിൽ തയ്യാറെടുക്കാനും 90+ My Tuition App ലൂടെ കഴിയുന്നു.

Story highlights- 90+ My Tuition App revision