ഓട്ടോറിക്ഷകള്‍ക്ക് അരികില്‍ നിന്നും ഓട്ടോ ഡ്രൈവറുടെ കിടിലന്‍ ഡാന്‍സ്: വിഡിയോ സോഷ്യല്‍മിഡിയയില്‍ ഹിറ്റ്

March 15, 2021
Autorickshaw driver dance goes viral

അതിശയിപ്പിയ്ക്കുന്ന കലാമികവുകൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടാറുണ്ട്. ഇത്തരം പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. മനോഹരമായ ഒരു നൃത്തമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്.

ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വെച്ച് നൃത്തം ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവറുടേതാണ് ഈ വിഡിയോ. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഡാന്‍സ് വിഡിയോ പങ്കുവയ്ക്കുന്നത്. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ സ്റ്റാന്‍ഡിലാണ് ഇദ്ദേഹത്തിന്റെ നൃത്തം. അതും അതിഗംഭീരമായിത്തന്നെ.

Read more: “പൊളിഞ്ഞ് ഊപ്പാടിളകിയ… എന്നൊക്കെ പ്രാര്‍ത്ഥനയില്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്”: ചിരിനിറച്ച് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ടീസര്‍

ബാബജി കാംബ്ലെ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ബാരാമതിയിലാണ് ഇദ്ദേഹം ഓട്ടോറിക്ഷ ഓടിയ്ക്കുന്നത്. മറാത്തി സിനിമയിലെ ഗാനത്തിന് ചുവടുവയ്ക്കുന്ന ബാബജിയുടെ നൃത്തത്തെ സഹപ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിയ്ക്കുന്നതും വിഡിയോയില്‍ കാണാം. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെയാണ് ട്വറ്ററില്‍ ഈ നൃത്തവിഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് കലാകാരനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story highlights: Autorickshaw driver dance goes viral