ബെവന് പാടി, മേഘം പൂത്തുതുടങ്ങീ… സ്നേഹാലിംഗനങ്ങളുമായി ഓടിയെത്തി വിധികര്‍ത്താക്കളും

മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തീ ആരാരുടെ നോവു പകര്‍ത്തീ
ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ… മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന പാട്ട്. കേട്ട് കേട്ട് മതിവരാത്ത ഈ പ്രിയഗാനം ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2 വേദിയില്‍ അതിമനോഹരമായി ആലപിച്ച് കൈയടി നേടുകയാണ് ബെവന്. ലോകമെമ്പാടുമുള്ള മലയാളികള്‍ ടോപ് സിംഗര്‍ ഏറ്റെടുത്തതുപോലെതന്നെ ടോപ് സിംഗര്‍ 2-ഉം ഏറ്റെടുത്തുകഴിഞ്ഞു. അതിശയിപ്പിയ്ക്കുകയാണ് ആലാപന മാധുര്യം കൊണ്ട് കുരുന്ന് ഗായകര്‍.
ബെവന് പാടി തീര്‍ന്നപ്പോഴേയ്ക്കും വിധികര്‍ത്താക്കള്‍ കുരുന്ന് ഗായകപ്രതിഭയുടെ അരികിലേയ്ക്ക് ഓടിയെത്തി. പിന്നെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി. വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ ആ ആലപന മാധുര്യത്തെ വാനോളം പ്രശംസിക്കുകയും ചെയ്തു.
അതേസമയം യോശുദാസ് പാടി അനശ്വരമാക്കിയതാണ് മേഘം പൂത്തുതുടങ്ങി എന്ന ഗാനം. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ തുവാനത്തുമ്പികള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
Story highlights: Bevan Singing amazingly Megham Poothuthudangi song in Flowers Top Singer