നടനഭാവങ്ങളില്‍ നിറഞ്ഞ് അനു സിതാര: ശ്രദ്ധ നേടി ഡാന്‍സ് വീഡിയോ

സൈബര്‍ ഇടങ്ങളില്‍ സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ ഏറെപ്പേരും. സിനിമാ വിശേങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും വീട്ടു വിശേഷങ്ങളും പാട്ട്- നൃത്ത വീഡിയോകളുമെല്ലാം സമൂഹമാധ്യങ്ങളില്‍ ചലച്ചിത്രതാരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനു സിതാര പങ്കുവെച്ച നൃത്ത വീഡിയോ ശ്രദ്ധ നേടുന്നു. ക്ലാസിക്കല്‍ ഭാവത്തിലുള്ള നൃത്തവീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.
അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.
Story highlights: Classical dance video by Anu Sithara