‘നിലാവേ മായുമോ…’ ഹൃദയംകൊണ്ട് പാടി ദേവനശ്രിയ; അനുഗ്രഹീതഗായികയെ ചേർത്തുനിർത്തി പാട്ടുവേദി, വിഡിയോ

Devanasriya heart touching perfomance

‘നിലാവേ മായുമോ.. കിനാവും നോവുമായ്…’ മലയാളികളെ ചിരിച്ചും കരയിച്ചും പ്രേക്ഷകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ മിന്നാരം എന്ന ചിത്രത്തിലെ അതിമനോഹരഗാനം. ഇപ്പോഴിതാ ഈ സുന്ദരഗാനവുമായെത്തി സംഗീതപ്രേമികളുടെ ഹൃദയങ്ങൾ തൊട്ടു തലോടുകയാണ് ഒരു കൊച്ചുഗായിക. ഫ്ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ദേവനശ്രിയ എന്ന കൊച്ചുമിടുക്കിയാണ് ആലാപന മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്.

മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഈ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ വിരിഞ്ഞതാണ്. എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനം ആലപിച്ചത് എം ജി ശ്രീകുമാറാണ്. മലയാളി സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ ഈ ഗാനം വളരെ സുന്ദരമായാണ് ടോപ് സിംഗർ വേദിയിൽ ദേവനശ്രിയ ആലപിച്ചത്. ദേവനശ്രിയയുടെ ആലാപന മാധുര്യത്തിൽ പാട്ടുവേദി ഒന്നാകെ അലിഞ്ഞുചേരുകയായിരുന്നു. ജഡ്ജസ് ഉൾപ്പെടെയുള്ളവർ നിറകണ്ണുകളോടെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഈ കുഞ്ഞുമിടുക്കിയുടെ പാട്ടിനെ അഭിനന്ദിച്ചത്.

Read also:360 ഡിഗ്രിയില്‍ കാടും കാടലും കാണാം; മരങ്ങള്‍ക്ക് മുകളില്‍ വീണുകിടക്കുന്ന ‘വിമാന ഹോട്ടല്‍’

സംഗീതലോകത്തെ നിരവധി കുട്ടിപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപനമാധുര്യവും കുട്ടിവർത്തമാനങ്ങളുംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരുപിടി കുട്ടിഗായകരാണ് ടോപ് സിംഗർ വേദിയിലുള്ളത്.

Story Highlights:Devanasriya heart touching perfomance