ചിത്രീകരണം പൂര്‍ത്തിയാക്കി ‘ജിബൂട്ടി’; ടീസര്‍ മാര്‍ച്ച് 25 ന്

March 23, 2021
Djibouti shooting completed

എസ് ജെ സിനു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ജിബൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 25 ന് പ്രേക്ഷകരിലേക്കെത്തും. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രംകൂടിയാണ് ‘ജിബൂട്ടി’.

ബ്ലൂ ഹില്‍ നീല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജാബി. പി സാമും മരിയ സ്വീറ്റി ജോബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വെച്ചായിരുന്നു. അവസാന ഷെഡ്യൂള്‍ ഫോര്‍ട്ട് കൊച്ചിയിലെ അസ്പിന്‍ വാളില്‍ പൂര്‍ത്തിയാക്കി.

അമിത് ചക്കാലക്കല്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. മിഴ് നടന്‍ കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ടി ഡി ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ കൈതപ്രം, വിനായക് ശശികുമാര്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍.

Story highlights: Djibouti shooting completed