ഭക്തി നിറച്ച് സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; ട്രെയ്‌ലർ

March 27, 2021
innu muthal

സിജു വിൽ‌സൺ‌ നായകനാകുന്ന ചിത്രമാണ് ഇന്നു മുതൽ. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിജുവിനൊപ്പം സൂരജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്.

Read also:ഇതാണ് മുഖ്യമന്ത്രി…ഇതാവണം മുഖ്യമന്ത്രി; കേരളക്കര നെഞ്ചിലേറ്റിയ ജനനേതാവ്- വൺ റിവ്യൂ

മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ താരമാണ് സിജു വിൽസൺ. ഇപ്പോഴിതാ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരീചൻ, വരയൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിജു വിൽസനാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ് ‘മാരീചൻ’ സംവിധാനം ചെയ്യുന്നത്. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ടി’ലും സിജു വിൽസൺ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Innu Muthal Official Trailer